ഡാക്കയിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റുകളുമായി സ്‌പൈസ്‌ജെറ്റ്

Posted on: July 9, 2018

ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ ഡാക്കയിലേക്ക് സ്‌പൈസ്‌ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് പുതിയ വിമാനസര്‍വീസുകള്‍ തുടങ്ങുന്നത്. ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് സര്‍വീസിനുപയോഗിക്കുന്നത്.

ഇപ്പോള്‍ കോല്‍ക്കത്തയില്‍ നിന്നു മാത്രമാണ് ഡാക്കയിലേക്ക് സ്‌പൈസ്‌ജെറ്റ് സര്‍വീസുള്ളത്. നിലവില്‍ 78 സീറ്റുകളുള്ള ബോംബാര്‍ഡിയര്‍ വിമാനത്തിന് പകരം ബോയിംഗ് 737 വിമാനം സര്‍വീസിന് ഉപയോഗിക്കും.