മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഹാരിസണ്‍

Posted on: July 7, 2018

 

കൊച്ചി : ഇന്ത്യയില്‍ ഏറ്റവും മികച്ച ജോലി സാഹചര്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡും. ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 42-ാം സ്ഥാനമാണ് എച്ച്എംഎല്ലിന്.

മികച്ച കോര്‍പറേറ്റ് കമ്പനികളില്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഏക പ്ലാന്റേഷന്‍ കമ്പനിയും കേരളത്തില്‍ നിന്നുള്ള ഏക കോര്‍പറേറ്റ്  കമ്പനിയും ഹാരിസണാണ്. ഗ്രേറ്റ്  പ്ലയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് ലോകമാകെ 45 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്.  ഇന്ത്യയില്‍ 800 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹാരിസണ്‍ മലയാളം കമ്പനിയില്‍ വളര്‍ത്തിയെടുത്തിട്ടുള്ള പരസ്പര ബന്ധങ്ങളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമെന്ന് എച്ച് എം എല്‍ പ്രസിഡന്റ് സി. വിനയരാഘവന്‍ പറഞ്ഞു.