ഹാരിസൺ മലയാളത്തിന് 22.45 ഹെക്ടർ ഭൂമി സർക്കാർ തിരികെ നൽകി

Posted on: December 4, 2014

Harrison-Malayalam-Rubber-E

ഹാരിസൺ മലയാളം ലിമിറ്റഡിന് 22.45 ഹെക്ടർ ഭൂമി കേരള സർക്കാർ തിരികെ നൽകി. പാട്ടവ്യവസ്ഥകളുടെ ലംഘനം ആരോപിച്ചാണ് മുപ്ലി റബർ എസ്റ്റേറ്റിലെ 22.45 ഹെക്ടർ ഭൂമി 2007 ൽ സർക്കാർ പിടിച്ചെടുത്തത്.

ഭൂമി ഏറ്റെടുക്കൽ നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്ന് സുപ്രീം കോടതിയും കേരള ഹൈക്കോടതിയും നൽകിയ നിർദേശങ്ങൾക്കനുസരിച്ചാണ് റവന്യു വകുപ്പ് ഭൂമി വിട്ടു നൽകിയത്. ഇതു സംബന്ധിച്ച് നവംബർ 28 ന് കേരള ഗവൺമെന്റ് ഉത്തരവ് പുറത്തിറക്കിയതായി എച്ച് എം എൽ വൈസ് പ്രസിഡന്റ് (ലീഗൽ) വി. വേണുഗോപാൽ അറിയിച്ചു.