യതീന്ദ്ര സിദ്ധരാമയ്യ വിജയിച്ചു

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പുത്രൻ യതീന്ദ്ര വരുണ മണ്ഡലത്തിൽ നിന്നും വിജയിച്ചു. മുൻമുഖ്യമന്ത്രി ഗുണ്ടറാവുവിന്റെ പുത്രൻ ദിനേശ്, മല്ലികാർജുൻ ഖാർഗെയുടെ പുത്രൻ പ്രിയങ്ക് ഖാർഗെ തുടങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥികളും ലീഡ് ചെയ്യുന്നുണ്ട്.

ഏറ്റവും ഒടുവിലത്തെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 70 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. ബിജെപി 109 ഉം ജനതാദൾ എസിന് 39 ഉം സീറ്റുകളിൽ ലീഡുണ്ട്.