എൻ. എ. ഹാരിസ് വിജയിച്ചു

Posted on: May 15, 2018

ബംഗലുരു : ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മലയാളിയുമായ എൻ. എ. ഹാരിസ് ശാന്തിനഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കെ. ജെ. ജോർജ് (സർവജ്ഞനഗർ), യു.ടി. ഖാദർ (മംഗലുരു), ലക്ഷ്മി ഹെബാൾക്കർ (ബെൽഗാവി റൂറൽ)എന്നിവരും വിജയിച്ചവരിൽ ഉൾപ്പെടുന്നു.

ഡി. കെ. ശിവകുമാർ, യതീന്ദ്ര സിദ്ധരാമയ്യ. പ്രിയങ്ക് ഖാർഗെ, ദിനേശ് ഗുണ്ടറാവു, സന്തോഷ് ലാഡ്, റോഷൻ ബെയ്ഗ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ലീഡ് ചെയ്യുന്നു. ആർ.വി. ദേശ്പാണ്ഡെ, എച്ച്.സി. മഹാദേവപ്പ, ഉമാശ്രീ, അനിൽ ലാഡ്, തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പിന്നിലാണ്.