കോൺഗ്രസിന് 66 സീറ്റുകളിൽ ലീഡ്

Posted on: May 15, 2018

ബംഗലുര : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 66 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുൻമന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് സർവജ്ഞനഗർ മണ്ഡലത്തിൽ നിന്നു 28,814 വോട്ടുകൾക്ക് വിജയിച്ചു. മംഗലുരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി യു.ടി. ഖാദർ വിജയിച്ചു.

ജി. പരമേശ്വര, സന്തോഷ് ലാഡ്, റോഷൻ ബെയ്ഗ്, തുടങ്ങിയ കോൺഗ്രസ് നേതാക്കളും ലീഡ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നു. ബിജെപിയിലെ ശ്രീരാമലു ആണ് എതിർ സ്ഥാനാർത്ഥി. എന്നാൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ജനതാദൾ എസ് സ്ഥാനാർത്ഥി ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടു.