വിപണി മികവിന് ഡാക്ക സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് – സിഎസ്ഇ ധാരണ

Posted on: September 26, 2014

Dhaka-stock-exchange-big

ബംഗ്ലാദേശിലെ ഓഹരി വിപണിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഡാക്ക സ്റ്റോക്ക്എക്‌സ്‌ചേഞ്ച്, കൽക്കട്ട സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി (സി എസ് ഇ) ധാരണ. ഓഹരി വിപണനരംഗത്ത് കൽക്കട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ള മികവും പരിചയവും പുതിയ ധാരണയിലൂടെ ഡാക്കാ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി പങ്കുവയ്ക്കുമെന്ന് സിഎസ്ഇ മാനേജിംഗ് ഡയറക്ടർ ബി. മാധവ റെഡി പറഞ്ഞു.

അൻപതുകളുടെ തുടക്കത്തിൽ പാക്കിസ്ഥാൻ കമ്പനികളുടെ ഓഹരിവ്യാപാരം സി എസ് ഇ അവസാനിപ്പിച്ചതാണ് ഡാക്ക സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഉത്ഭവത്തിനു കാരണമായത്. 1956 ൽ വ്യാപാരം തുടങ്ങിയ ഈസ്റ്റ് പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അസോസിയേഷൻ 1964 ൽ ഡാക്ക സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയി മാറുകയായിരുന്നു.