റിലയൻസ് ജിയോയ്ക്ക് 750 മില്യൺ ഡോളർ വായ്പ

Posted on: September 26, 2014

Reliance-Jio-Logo-smallറിലയൻസ് ജിയോ ഇൻഫോകോമിന് കൊറിയൻ എക്‌സിം ബാങ്കിൽ നിന്ന് 750 മില്യൺ ഡോളർ വായ്പ. 12 വർഷകാലാവധിയുള്ള വായ്പ സാംസംഗ് ഇലക്ട്രോണിക്‌സിൽ നിന്ന് ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനാണ് വായ്പ ഉപയോഗപ്പെടുത്തേണ്ടത്.

440 മില്യൺ ഡോളർ കൊറിയൻ എക്‌സിം ബാങ്ക് നേരിട്ടും 310 മില്യൺ ഡോളർ കൊറിയൻ എക്‌സിം ബാങ്കിന്റെ ഗ്യാരൻഡിയിൽ മറ്റു 13 ബാങ്കുകളും ചേർന്ന് അനുവദിക്കും.