21
Tuesday
May 2024
May 2024
വിസ്താരയുടെ ആദ്യവിമാനം ഇന്ത്യയിലെത്തി
Posted on: September 26, 2014
ടാറ്റാ – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസിന്റെ ആദ്യവിമാനം ഇന്ത്യയിലെത്തി. ടൂലോസിൽ നിന്നും ഇന്നലെയാണ് എ 320 വിമാനം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
എയർ വർത്തിനെസ് സർട്ടിഫിക്കേറ്റ്, ഫ്ളൈയിംഗ് ടെസ്റ്റ് തുടങ്ങി ഡിജിസിഎയുടെ നിരവധി പരിശോധനകളും കടമ്പകളും വിസ്താരയ്ക്കു കടക്കേണ്ടതുണ്ട്. നേരത്തെ ഒക്ടോബറിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
TAGS: Airbus A320 | DGCA | Tata-SIA Joint Venture | Vistara |
News in this Section