വിസ്താരയുടെ ആദ്യവിമാനം ഇന്ത്യയിലെത്തി

Posted on: September 26, 2014

Vistara-plane-big

ടാറ്റാ – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസിന്റെ ആദ്യവിമാനം ഇന്ത്യയിലെത്തി. ടൂലോസിൽ നിന്നും ഇന്നലെയാണ് എ 320 വിമാനം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

എയർ വർത്തിനെസ് സർട്ടിഫിക്കേറ്റ്, ഫ്‌ളൈയിംഗ് ടെസ്റ്റ് തുടങ്ങി ഡിജിസിഎയുടെ നിരവധി പരിശോധനകളും കടമ്പകളും വിസ്താരയ്ക്കു കടക്കേണ്ടതുണ്ട്. നേരത്തെ ഒക്ടോബറിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.