ഡിജിറ്റൽ എഡ്യുക്കേഷൻ സ്റ്റോറുമായി സാംസംഗ്

Posted on: September 24, 2014

Samsung-Logo-big

ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ എഡ്യുക്കേഷൻ സ്റ്റോറിന് സാംസംഗ് ഇലക്‌ട്രോണിക്‌സ് തുടക്കം കുറിച്ചു. സാംസംഗ് സ്മാർട്ട് ലേണിംഗ് സ്റ്റോർ കമ്പനിയുടെ മീഡിയ സൊല്യൂഷൻ സെന്റർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക. വിദ്യാർത്ഥികൾക്ക് വേണ്ട ഏറ്റവും മികച്ച ഇന്ററാക്ടീവ് സ്റ്റഡി മെറ്റീരിയലുകളാണ് സാംസംഗ് സ്മാർട്ട് ലേണിംഗ് ലഭ്യമാക്കുന്നത്.

സിബിഎസ്ഇ ബോർഡിനു കീഴിൽ പഠിക്കുന്ന 12 ക്ലാസുകൾ വരെയുള്ള 70 ദശലക്ഷം വിദ്യാർത്ഥികൾക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നാലര ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും പ്രയോജനകരമാകുന്ന പഠനോപകരണങ്ങളാണ് സാംസംഗ് സ്മാർട്ട് ലേണിംഗിലുള്ളത്.

സാംസംഗിന്റെ എല്ലാ ടാബ്‌ലെറ്റുകളിലും ഈ സേവനം ലഭ്യമാകുന്നതാണ്. ഏതു സമയത്തും, ഓൺലൈനിലും, ഓഫ്‌ലൈനിലും ലഭിക്കുന്ന ഉള്ളടക്കങ്ങൾ സ്റ്റോറിൽ ക്രമീകരിച്ചിരിക്കുന്നു.