ലുലുമാളിൽ കേക്ക്മിക്‌സിംഗ് കാർണിവൽ

Posted on: September 23, 2014

Lulu-Cake-Mixing-Carnival-b

ക്രിസ്മസ് നാളിൽ മലയാളികളുടെ നാവിൽ മധുരം നിറയ്ക്കുന്നതിനായി ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ കേക്ക് മിക്‌സിംഗ് കാർണിവൽ സംഘടിപ്പിച്ചു. 15,000 കിലോഗ്രാം ഡ്രൈഫ്രൂട്ട്‌സ് നിറച്ച കേക്കുകളാണ് ലുലുമാളിൽ തയാറാക്കുന്നത്.

കേക്ക് മിക്‌സിംഗ് കാർണിവൽ ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ നിഷാദ്, ലുലു റീട്ടെയ്ൽ ബിസിനസ് ഹെഡ് പി. എ നിഷാദ്, റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, എന്നിവർ പങ്കെടുത്തു.

കശുണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം, ടുട്ടിഫ്രൂട്ടി, കാൻഡിഡ് ചെറി, ലൈം പീൽ, ഓറഞ്ച് പീൽ മിക്‌സഡ് ഫ്രൂട്ട് ജാം, മിക്‌സഡ് സ്‌പൈസ് എന്നിവയാണ് കേക്ക് മിക്‌സിംഗ് കാർണിവലിൽ മിക്‌സ് ചെയ്തത്. മിക്‌സുചെയ്ത ഫ്രൂട്ട്‌സ് മൂന്നുമാസം സൂക്ഷിച്ചതിനുശേഷമാണ് കേക്ക് നിർമാണം ആരംഭിക്കുന്നത്. മദ്യത്തിന്റെ അംശവും കൃത്രിമ കളറും ഇല്ലാതെയാണ് ലുലു ഹൈപ്പർമാർക്കറ്റിൽ കേക്ക് നിർമിക്കുന്നത്.

ക്രിസ്മസ് നാളുകളിലേക്കായി 50 വ്യത്യസ്ത ഇനത്തിൽപ്പെട്ട കേക്കുകൾ ലുലുമാളിൽ തയാറാക്കുന്നുണ്ട്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗർ ഫ്രീ പ്ലം കേക്ക്, എഗ്‌ലെസ് പ്ലം കേക്ക്, സ്ലൈസ്ഡ് പ്ലം കേക്ക് എന്നിവയാണ് ക്രിസ്മസ് ആഘോഷത്തിനായി ലുലുമാളിൽ തയാറാക്കുന്നത്.