ബംഗലുരുവിലേക്ക് 600 രൂപ ഓഫറുമായി ജെറ്റ് എയർവേസ്

Posted on: September 22, 2014

Jet-Airways-Airbusജെറ്റ് എയർവേസ് കൊച്ചി, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ നിന്ന് ബംഗലുരുവിലേക്കും തിരിച്ചും 600 രൂപയുള്ള വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ബംഗലുരു – ജയപ്പൂർ 1,770, ജയപ്പൂർ – ബംഗലുരു 1,862, ബംഗലുരു – ചണ്ഡിഗഡ് 3,256, ചണ്ഡിഗഡ് – ബംഗലുരു 3,541 എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ.

അടിസ്ഥാന ടിക്കറ്റ് നിരക്കിനു പുറമെ മറ്റു നികുതികളും യാത്രക്കാരൻ നൽകണം. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 5 വരെയാണ് ഓഫർ കാലാവധി. ഗ്രൂപ്പ് ബുക്കിംഗുകൾക്ക് ഓഫർ ബാധകമല്ല.