എയർ ഇന്ത്യ നാല് കമ്പനികളായി വിഭജിക്കുന്നു

Posted on: January 17, 2018

ന്യൂഡൽഹി : ഓഹരിവില്പനയ്ക്ക് മുന്നോടിയായി എയർ ഇന്ത്യ നാല് കമ്പനികളായി വിഭജിക്കും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് ഒരു കമ്പനിയാക്കും. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എൻജിനീയറിംഗ് ഓപറേഷൻസ് എന്നിവ വെവേറെ കമ്പനികളായി സ്വകാര്യമേഖലയ്ക്ക് കൈമാറും. ഈ വർഷം അവസാനത്തോടെ ഓഹരിവില്പന പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

എയർ ഇന്ത്യയിൽ 49 ശതമാനം വരെ വിദേശ ഓഹരിപങ്കാളിത്തം അനുവദിക്കാനും കേന്ദ്രകാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികളുമായി കൂട്ട് ചേർന്ന് വിദേശ വിമാനക്കമ്പനികൾക്കും എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാനാകും. എയർ ഇന്ത്യയുടെ ഓഹരിവാങ്ങാൻ ടാറ്റാ ഗ്രൂപ്പ് മാത്രമാണ് ഇതേവരെ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.