ഡിസംബർ മുതൽ ജെറ്റ് കണക്ട് ഫുൾ സർവീസ് എയർലൈൻ

Posted on: September 18, 2014

JetKonnect-Big

ജെറ്റ് എയർവേസിന്റെ ലോ കോസ്റ്റ് കാരിയറായ ജെറ്റ് കണക്ട് ഫുൾ സർവീസ് എയർലൈനാകും. ഇതോടെ ബജറ്റ് എയർലൈൻ വിഭാഗത്തിൽ നിന്ന് ജെറ്റ് എയർവേസ് പിൻമാറും. ഡിസംബർ ഒന്നു മുതൽ ജെറ്റ് കണക്ട് ഫ്‌ലൈറ്റുകളിൽ സൗജന്യ ഭക്ഷണവും ലഭ്യമാകും.

ഇന്ത്യയിലെ 47 നഗരങ്ങളിലേക്കായി പ്രതിദിനം 430 ഫ്‌ലൈറ്റുകളാണ് ജെറ്റ് കണക്ട് ഓപറേറ്റ് ചെയ്യുന്നത്. ടാറ്റാ എയർഏഷ്യ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളുടെ കടന്നുവരവാണ് ജെറ്റ് കണക്ടിനെ സ്വതന്ത്ര ബ്രാൻഡായി മാറ്റാൻ ജെറ്റ് എയർവേസിനെ നിർബന്ധിതമാക്കിയത്.