അൽഖൂസിൽ അസ്റ്റർ ആക്‌സസ് ക്ലിനിക്

Posted on: September 18, 2014

Inauguration-of-Access-Clin

അസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ദുബായ് അൽഖൂസിൽ 5,000 ചതുരശ്രയടി വിസ്തീർണമുള്ള ആക്‌സസ് ക്ലിനിക്ക് തുറന്നു. ബോളിവുഡ് താരങ്ങളായ സോനം കപൂർ, ഫവാദ് ഖാൻ എന്നിവർ ചേർന്ന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഡി എം ഹെൽത്ത്‌കെയർ സ്ട്രാറ്റജീസ് ഡയറക്ടർ അലിഷ മൂപ്പൻ, ഗ്രൂപ്പ് ഡയറക്ടർ ടി. ജെ. വിൽസൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

അൽഖൂസ് വ്യവസായമേഖലയിലെ ആയിരകണക്കിന് തൊഴിലാളികൾക്ക് പുതിയ ആക്‌സസ് ക്ലിനിക് സൗകര്യപ്രദമാണെന്ന് അസ്റ്റർ ഡി എം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി. 2105 ഓടെ ഇത്തരത്തിലുള്ള 15 ക്ലിനിക്കുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക ട്രോമ യൂണിറ്റുകളും കോർപറേറ്റ് ചെക്കപ്പിനുള്ള സൗകര്യവും ആക്‌സസ് ക്ലിനിക്കിൽ ലഭ്യമാണ്. ഇടത്തരം ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് ഇവിടെ ചികിത്സതേടാവുന്നതാണെന്നും സ്ട്രാറ്റജീസ് ഡയറക്ടർ അലിഷ മൂപ്പൻ പറഞ്ഞു.

സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെയുമാണ് അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ -4 ലെ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.