ഇൻഫ്രസ്ട്രക്ചർ മുതൽമുടക്ക് : കെഎംഎ പ്രഭാഷണക്കൂട്ടായ്മ സംഘടിപ്പിച്ചു

Posted on: October 15, 2017

കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിലെ മുതൽമുടക്കുമായി ബന്ധപ്പെട്ട് കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രഭാഷണകൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് ഐഐഎമ്മിലെ അസോസിയേറ്റ് പ്രഫസർ ഡോ. അഭിലാഷ് എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. സ്വകാര്യ നിക്ഷേപകരുടെ മുതൽമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്തു.

അടിസ്ഥാനസൗകര്യ പദ്ധതികളിൽ സ്വകാര്യനിക്ഷേപം ലഭിക്കണമെങ്കിൽ ബോണ്ടുകൾ പുറപ്പെടുവിക്കുകയെന്നതാണ് സാധ്യമായ പരിഹാരം. കേരളം ഒട്ടേറെ കാര്യങ്ങളിൽ തുടക്കക്കാരണെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തിൽ നാം പരാജയപ്പെട്ടെന്നും ഡോ. അഭിലാഷ് നായർ പറഞ്ഞു.

ഡോ. ഹരി സുന്ദറും ജിതിൻ ബെനഡിക്ടും രചിച്ച ദി ആർട്ട് ഓഫ് ബിസിനസ് കമ്യൂണിക്കേഷൻ എന്ന പുസ്തകം വൈസ് അഡ്മിറൽ (റിട്ടയേർഡ്) മുരളീധരന് കോപ്പി നൽകി ഡോ. അഭിലാഷ് എസ്. നായർ പ്രകാശനം ചെയ്തു. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. മാധവ ചന്ദ്രൻ നന്ദി പറഞ്ഞു.