മനുഷ്യക്കടത്ത് നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു

Posted on: September 18, 2014

Immigration-Board-big

നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാല് ഇടനിലക്കാരെ സിബിഐ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു. എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ സംഘം നിരവധി യുവതികളെ വിദേശത്തേക്ക് അയച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പിടിയിലായവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.