ഉമാംഗ് ബേദി ഫേസ് ബുക്ക് വിടുന്നു

Posted on: October 10, 2017

ന്യൂഡൽഹി : ഫേസ് ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉമാംഗ് ബേദി ഈ വർഷം അവസാനത്തോടെ ഫേസ് ബുക്ക് വിടും. രാജിക്കത്ത് മാനേജ്‌മെന്റിന് കൈമാറിയതായി ഫേസ് ബുക്ക് സ്ഥിരീകരിച്ചു. സന്ദീപ് ഭൂഷൺ ആണ് താത്കാലിക ചുമതല.

അഡോബ് സൗത്ത് ഏഷ്യ റീജണൽ മാനേജിംഗ് ഡയറക്ടറായിരുന്നു ബേദി 2016 ജൂണിലാണ് ഫേസ് ബുക്കിൽ ചേർന്നത്. ഫേസ്ബുക്കിന് 241 ദശലക്ഷം സജീവ ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 19 ശതമാനം പേർ മാത്രമാണ് ഫേസ് ബുക്കിലുള്ളത്.

TAGS: Facebook | Umang Bedi |