സ്‌നാപ്ഡീൽ റുപ്പീപവറിനെ ഏറ്റെടുത്തു

Posted on: March 31, 2015

Snapdeal-big

ന്യൂഡൽഹി : സ്‌നാപ്ഡീൽ ധനകാര്യസേവനമേഖലയിലേക്ക് വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റുപ്പീപവർഡോട്ട്‌കോമിനെ ഏറ്റെടുത്തു. പ്രമുഖ ബാങ്കുകളുമായി ചേർന്ന് പേഴ്‌സണൽ ലോൺ, കാർ ലോൺ, ഹോം ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സേവനങ്ങളാണ് ഹരിയാന ആസ്ഥാനമായുള്ള റൂപ്പീപവർ നൽകിവരുന്നത്.

തേജസ്വവി മോഹൻ റാം ആണ് 2011 ഓഗസ്റ്റിൽ ഗുർഗാവ് ആസ്ഥാനമായി റുപ്പീപവർ സ്ഥാപിച്ചത്. ബോംബെ ഐഐടി അലുംമ്‌നിയാണ് തേജസ്വവി.