കേരള മാനേജ്‌മെന്റ് അസോസിയേഷന് ദേശീയപുരസ്‌കാരം

Posted on: October 4, 2017

ന്യൂഡൽഹി : കേരള മാനേജ്‌മെന്റ് അസോസിയേഷന് മികച്ച മാനേജ്‌മെന്റ് അസോസിയേഷനുള്ള ദേശീയ പുരസ്‌കാരം. ന്യൂഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ വജ്രജൂബിലി കൺവെൻഷനിൽ അവാർഡ് സമ്മാനിച്ചു.

കേരള മാനേജ്‌മെന്റ് അസോസിയേഷന് വേണ്ടി കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ എന്നിവർ ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് സുനിൽ കാന്ത് മുഞ്ജാളിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായി കിരൺ ബിലിമോറിയ, ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് മോഹൻദാസ് പൈ, നിയോ ഫുഡ്‌സ് പ്രസിഡന്റ് സുധീർ ജലാൻ, എഐഎംഎ ഡയറക്ടർ ജനറൽ രേഖ സേഥി, കെഎംഎ മുൻ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.