26
Friday
April 2024
April 2024
ഇൻഫോസിസ് ആംസ്റ്റർഡാമിൽ ഓഫീസ് തുറന്നു
Posted on: September 8, 2017
ബംഗലുരു : ഡച്ച് വിപണിക്ക് കൂടുതൽ ഊന്നൽ നൽകാൻ ഇൻഫോസിസ് ആംസ്റ്റർഡാമിൽ ഓഫീസ് തുറന്നു. നെതർലൻഡിൽ 20 ലേറെ ഇടപാടുകാരാണ് ഇൻഫോസിസിനുള്ളത്. ഇൻഫോസിസിന്റെ 1,100 ലേറെ ജീവനക്കാർ നെതർലൻഡിലുണ്ട്.
നെതർലൻഡിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് ഇൻഫോസിസ് സേവനം നൽകിവരുന്നത്. ഇൻഫോസിസിന്റെ മൊത്തവരുമാനത്തിൽ 22.4 ശതമാനം യൂറോപ്പിൽ നിന്നാണ്.
TAGS: Infosys |
News in this Section