06
Monday
May 2024
May 2024
യൂറോപ്യൻ ഒഇ മാർക്കറ്റിൽ അപ്പോളോ ടയേഴ്സിന് മികച്ച നേട്ടം
Posted on: September 8, 2017
ന്യൂഡൽഹി : യൂറോപ്യൻ ഒറിജിനൽ എക്വിപ്മെന്റ് മാർക്കറ്റിൽ അപ്പോളോ ടയേഴ്സിന് മികച്ച നേട്ടം. വോക്സ് വാഗൻ പോളോ, സീറ്റ് ഇബിസ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ വാഹനങ്ങൾക്ക് ഒറിജിനൽ എക്വിപ്മെന്റായി അപ്പോളോയുടെ റെഡെസ്റ്റിൻ ടയർ ശ്രേണി തെരഞ്ഞെടുത്തു. ഹംഗറിയിലെ പ്ലാന്റിൽ നിന്നായിരിക്കും ഈ വാഹനങ്ങൾക്ക് ആവശ്യമായ ടയറുകൾ നിർമ്മിക്കുന്നത്.
മറ്റ് ഏതാനും നിർമാതാക്കളും ഒറിജിനൽ എക്വിപ്മെന്റായി അപ്പോളോയെ പരിഗണിച്ചുവരികയാണെന്ന് അപ്പോളോ ടയേഴ്സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ പറഞ്ഞു. കമ്പനിയുടെ സുപ്രധാനമായ യാത്രയുടെ തുടക്കമാണിത്. അപ്പോളോ ടയറുകളുടെ ഉയർന്ന ഗുണമേന്മയ്ക്കും മികച്ച ഡിസൈനുമുള്ള അംഗീകാരമാണ് ഒറിജിനൽ എക്വിപ്മെന്റ് പദവിയെന്നും അദേഹം ചൂണ്ടിക്കാട്ടി.
TAGS: Apollo Tyres | Vredestein |
News in this Section