വിയറ്റ്‌നാമിലേക്ക് ജെറ്റ് എയർവേസ് സർവീസ്

Posted on: September 15, 2014

Ho-Chi-Minh-City-Airport-bi

നവംബർ 5 മുതൽ വിയറ്റ്‌നാമിലെ ഹോചി മിൻ സിറ്റിയിലേക്ക് ജെറ്റ് എയർവേസ് സർവീസ് തുടങ്ങും. ന്യൂഡൽഹിയിൽ നിന്ന് ബാങ്കോക്ക് വഴിയാണ് ഹോചി മിൻ സിറ്റിയിലേക്കുള്ള ജെറ്റ് എയർവേസിന്റെ പ്രതിദിന സർവീസ്. രാഷ്ട്രപതിയുടെ വിയറ്റ്‌നാം സന്ദർശനത്തിനിടെ ഇതുസംബന്ധിച്ച കരാറിൽ ജെറ്റ് എയർവേസും എയർ വിയറ്റ്‌നാമും തമ്മിൽ ധാരണയായി. വിമാനസർവീസ് ഉൾപ്പടെ ഏഴു കരാറുകളാണ് രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയും വിയറ്റ്‌നാം പ്രസിഡന്റ് ട്രുഓന്ദ് ടാൻ സാംഗും തമ്മിൽ ഒപ്പുവച്ചത്.