04
Saturday
May 2024
May 2024
ഇൻഡിഗോ 13 കേന്ദ്രങ്ങളിലേക്ക് എടിആർ സർവീസ് തുടങ്ങുന്നു
Posted on: August 7, 2017
ന്യൂഡൽഹി : ഇൻഡിഗോ പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലേക്ക് എടിആർ-72 വിമാന സർവീസ് തുടങ്ങുന്നു. ഖൊരക്പൂർ, അലഹബാദ്, ഷിർദി, ഭുജ്, ഭോപ്പാൽ, ഗ്വാളിയോർ തുടങ്ങിയ ചെറുവിമാനത്താവളങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
പ്രതിദിനം 170 ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നതിനുള്ള ഷെഡ്യൂൾ ഡിജിസിഎയ്ക്ക് സമർപ്പിച്ചുകഴിഞ്ഞു. അനുമതി കിട്ടിയാൽ പുതിയ ഫ്ളൈറ്റുകൾ വിന്റർ ഷെഡ്യൂളിൽ സ്ഥാനം പിടിക്കും.
TAGS: ATR-72 Aircrafts | IndiGo |
News in this Section