30
Tuesday
April 2024
April 2024
മലബാർ ഗ്രൂപ്പിന് ജെംഫീൽഡസ് റീട്ടെയ്ൽ ജ്വല്ലർ ഇന്ത്യ അവാർഡ്
Posted on: August 3, 2017
മുംബൈ : മലബാർ ഗ്രൂപ്പിന് ജെംഫീൽഡസ് റീട്ടെയ്ൽ ജ്വല്ലർ ഇന്ത്യ അവാർഡ്. മുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ജെം ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ പ്രവീൺശങ്കർ പാണ്ഡ്യ, ഹരികൃഷ്ണ എക്സ്പോർട്ട്സ് മാനേജിംഗ് ഡയറക്ടർ ഗ്യാൻശ്യാം ധോലാക്യ എന്നിവർ ചേർന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് സമ്മാനിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ സലാം കെ.പി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ മികച്ച ടിവി ക്യാംപെയ്നുള്ള അവാർഡും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നേടി.
TAGS: Malabar Gold & Diamonds |
News in this Section