സ്‌നാപ്ഡീൽ ഫ്‌ളിപ്കാർട്ടിന്റെ ഏറ്റെടുക്കൽ ഓഫർ നിരസിച്ചു

Posted on: July 31, 2017

ന്യൂഡൽഹി : സ്‌നാപ്ഡീൽ ഫ്‌ളിപ്കാർട്ടിന്റെ ഏറ്റെടുക്കൽ ഓഫർ തള്ളി. ഫ്‌ളിപ്കാർട്ട് 950 ദശലക്ഷം ഡോളറിന്റെ ഓഫറാണ് മുന്നോട്ട് വച്ചത്.

എന്നാൽ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകാനാണ് സ്‌നാപ്ഡീലിന്റെ തീരുമാനം. അതേസമയം ഫ്രീചാർജ് 385 കോടി രൂപയ്ക്ക് അക്‌സിസ് ബാങ്കിന് വിൽക്കാനുള്ള തീരുമാനത്തിൽ സ്‌നാപ്ഡീൽ ഉറച്ചുനിൽക്കുകയാണ്.

TAGS: Flipkart | Snapdeal |