ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി 7 വരെ നീട്ടി

Posted on: September 2, 2015

Income-Tax-Logo-Big-violet

ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 7 വരെ ദീർഘിപ്പിച്ചു. നേരത്തെ ഓഗസ്റ്റ് 31 ആയിരുന്നു അവസാന തീയതി.

വെബ് സൈറ്റ് ഡൗൺ ആകുന്നത് ഉൾപ്പടെ ഇ-ഫയലിംഗിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന നികുതിദായകരുടെ അഭ്യർത്ഥന മാനിച്ചാണ് പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം ഒരാഴ്ചത്തേക്ക് നീട്ടിയത്.