കാശ്മീർ പ്രളയം സാംസംഗ് മൂന്ന് കോടി രൂപ സംഭാവന നൽകി

Posted on: September 12, 2014

Samsung-Logo-big

ജമ്മു കാശ്മീരിലെ പ്രളയദുരന്ത നിവാരണയത്‌നങ്ങളെ പിന്തുണയ്ക്കുന്നതിനായി സാംസംഗ് ഇലക്‌ട്രോണിക്‌സ് മൂന്ന് കോടി രൂപ സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന കൈമാറിയത്.

കാശ്മീരിന്റെ ദു:ഖത്തിൽ എല്ലാ ഇന്ത്യക്കാരോടുമൊപ്പം സാംസംഗും പങ്കുചേരുന്നു. ഞങ്ങളുടെ ഈ ചെറിയ സഹായവും കാശ്മീരിലെ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ പിന്തുണയാകട്ടെ – സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ബി.ഡി. പാർക്ക് പറഞ്ഞു. സാംസംഗിന്റെ ഇന്ത്യയിലെ ചീഫ് സ്‌പോക്‌സ്‌പേഴ്‌സൺ ഹയൻവൂ ബാംഗ് മൂന്ന് കോടി രൂപയുടെ ചെക്ക്, പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.