ടാറ്റാ ടിയാഗോയുടെ ബുക്കിംഗ് ഒരു ലക്ഷം പിന്നിട്ടു

Posted on: July 4, 2017

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ ടിയാഗോ ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. ഈ വർഷം ഏപ്രിലിലാണ് ടിയാഗോ വിപണിയിൽ അവതരിപ്പിച്ചത്. മൂന്ന് മാസത്തിനിടെ 65,000 ടിയാഗോ കാറുകൾ വില്പന നടത്തി. കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ 18 അംഗീകാരങ്ങളും ടിയാഗോയെ തേടിയെത്തിയിട്ടുണ്ട്. ടിയാഗോയുടെ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ വേരിയന്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ടാറ്റാ മോട്ടോഴ്‌സിന്റെ ഇംപാക്ട് ഡിസൈൻ ഫിലോസഫി അനുസരിച്ച് പുറത്തിറക്കുന്ന ആദ്യ മോഡലാണ് ടിയാഗോ എന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രസിഡന്റ് (പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) മായാങ്ക് പരീഖ് പറഞ്ഞു.