വികസനത്തെ ഭയപ്പെടുന്നവർ സമരം നടത്തുന്നുവെന്ന് ഉമ്മൻചാണ്ടി

Posted on: September 1, 2013

Omman Chandyവികസനത്തെ ഭയപ്പെടുന്നവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറത്തെ മഞ്ചേരിയിൽ പുതുതായി ആരംഭിച്ച ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. മഞ്ചേരി ജനറൽ ഹോസ്പിറ്റലിനെ മെഡിക്കൽ കോളജാക്കി ഉയർത്തുകയായിരുന്നു.

നേരത്തെ ഇടതുമുന്നണി പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മന്ത്രി മഞ്ഞളാംകുഴി അലിയുടെ വാഹനത്തിനു നേരെ ചീമുട്ട എറിയുകയും ചെയ്തു. ലീഗിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏതാനും പോലീസുകാർക്കും ഇന്ത്യാവിഷൻ ക്യാമറമാനും പരിക്കേറ്റു. മലപ്പുറം-മഞ്ചേരി റോഡ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു.