പിണറായി വിജയൻ മുഖ്യമന്ത്രി

Posted on: May 20, 2016

Piinarayi-Vijayan-Big-a

തിരുവനന്തപുരം : പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎമ്മിന്റെ സംഘടനാരീതി അനുസരിച്ച് പൊളിറ്റ് ബ്യൂറോ അംഗത്തെ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കുന്നത്. വി.എസിനെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സെക്രട്ടറിയേറ്റ് തീരുമാനം അറിയിച്ചു. സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരട്ടും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തു.

പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ ധർമ്മടത്തു നിന്ന് 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.