ഷവോമി 100 ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകൾ തുറക്കും

Posted on: June 2, 2017

മുംബൈ : ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഷവോമി രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 100 ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകൾ – എംഐ ഹോംസ് തുറക്കും. ആദ്യ സ്‌റ്റോർ അടുത്തയിടെ ബംഗലുരുവിൽ തുറന്നു. വൈകാതെ മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും എംഐ ഹോംസ് ആരംഭിക്കും.

ബംഗലുരു സ്‌റ്റോർ ആദ്യ ദിനം 5 കോടി രൂപയുടെ വരുമാനം നേടിയതായി ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു ജയിൻ പറഞ്ഞു. ഷവോമി 2016 ൽ ഇന്ത്യയിൽ നിന്നും ഒരു ബില്യൺ ഡോളർ വിറ്റുവരവ് നേടിയിരുന്നു. ഇപ്പോൾ വരുമാനത്തിന്റെ 90 ശതമാനവും ഓൺലൈൻ ബിസിനസിലൂടെയാണ് നേടുന്നതെന്നും അദേഹം വ്യക്തമാക്കി.