വിസ്താരയുടെ ടേക്ഓഫ് വൈകും

Posted on: September 11, 2014

 

Vistara-plane-big

ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താര എയർലൈൻസിന്റെ പറക്കൽ ഇനിയും വൈകും. ഒക് ടോബർ മുതൽ സർവീസ് തുടങ്ങുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഗവൺമെന്റ് അനുമതികളുടെ കാലതാമസമാണ് വിസ്താരയുടെ ടേക്ക്ഓഫ് വൈകിപ്പിക്കുന്നത്.

വിസ്താരയുടെ ആദ്യ എ-320 വിമാനത്തിന്റെ പെയിന്റിംഗ് സിംഗപ്പൂരിൽ നടന്നുവരികയാണ്. മറ്റു നാലു വിമാനങ്ങൾ കൂടി വൈകാതെ എത്തും. ആദ്യ പ്രവർത്തനവർഷം അഞ്ച് വിമാനങ്ങളുമായി 11 നഗരങ്ങളെ ബന്ധിപ്പിച്ചു 87 പ്രതിവാര ഫ്‌ലൈറ്റുകളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അഞ്ചുവർഷത്തെ പ്രവർത്തനായി ഏഴ് എ-320 നിയോ ഉൾപ്പടെ 20 വിമാനങ്ങൾ ലീസിന് എടുക്കാനാണ് വിസ്താരയുടെ പദ്ധതി.