വിജയൻ രാജെസ് ഉപാസി പ്രസിഡന്റ്

Posted on: September 10, 2014

Vijayan-Rajes--President--U

യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി)യുടെ പ്രസിഡന്റായി വിജയൻ രാജെസ് തെരഞ്ഞെടുക്കപ്പെട്ടു. എൻ. ധർമരാജ് (ചീഫ് എക്‌സിക്യൂട്ടീവ്, ഹാരിസൺ മലയാളം) ആണ് വൈസ്പ്രസിഡന്റ്.

യേർക്കാട് എം എസ് പി പ്ലാന്റേഷൻസ് ഉടമയാണ് വിജയൻ രാജെസ്. ഉപാസി വൈസ്പ്രസിഡന്റ്, കോഫി ബോർഡ് വൈസ് ചെയർമാൻ, പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് തമിഴ്‌നാട് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൂനൂരിൽ ചേർന്ന 121 മത് ഉപാസി വാർഷിക പൊതുയോഗം കേന്ദ്ര വാണിജ്യ വ്യവസായ അഡീഷണൽ സെക്രട്ടറി രജനി രഞ്ജൻ രഷ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പീറ്റർ മത്യാസ് അധ്യക്ഷത വഹിച്ചു.