ബ്രിട്ടീഷ് എയർവേസിൽ 50 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ

Posted on: September 9, 2014

British-Airways-Boeing-787-ഇന്ത്യയിൽ നിന്നും, തെരഞ്ഞെടുത്ത അന്താരാഷ്ട്ര  ഡെസ്റ്റിനേഷനുകളിലേക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫറുമായി ബ്രിട്ടീഷ് എയർവേസ്. സെപ്റ്റംബർ 30 വരെ ബുക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് 2014 ഡിസംബർ 31 വരെ യാത്രചെയ്യാം.

ഇന്ത്യയിൽ നിന്ന് യുകെ, യുഎസ്എ, കാനഡ, ലാറ്റിൻഅമേരിക്ക, കരീബിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്കു മാത്രമാണ് ഡിസ്‌ക്കൗണ്ട് ഓഫർ. മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ ഹീത്രുവിലേക്ക് പ്രതിവാരം 46 ഫ്‌ലൈറ്റുകളാണ് ബ്രിട്ടീഷ് എയർവേസിനുള്ളത്.