സാംസംഗ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പങ്കാളി

Posted on: September 9, 2014

Incheon-asian-games-big

പതിനേഴാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി സാംസംഗിനെ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് ആൻഡ് സിഇഒ ബി. ഡി. പാർക്കും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എൻ. രാമചന്ദ്രനും ഒപ്പുവച്ചു. കൂടാതെ മികച്ച കായികതാരങ്ങൾക്കുള്ള സാംസംഗ് സ്‌പോർട്‌സ് രത്‌ന പദ്ധതിയുടെ അഞ്ചാമത് എഡിഷന് തുടക്കം കുറിക്കുകയും ചെയ്തു.

പി.വി. സിന്ധു, പി. കാശ്വപ് (ബാഡ്മിന്റൺ), ദേവന്ദ്രാസിംഗ്, മേരി കോം (ബോക്‌സിംഗ്), യോഗേശ്വർ ദത്ത്, വിനേഷ് ഫോഗത്, ബബിതകുമാരി (റെസ്ലിംഗ്), മാനവ്ജിത് സിംഗ് സന്ധു, അഭിനവ് ബിന്ദ്ര, ഗഗൻ നരംഗ്, മലെയ്ക ഗോയൽ (ഷൂട്ടിംഗ്), ദീപിക കുമാരി (ആർച്ചറി) എന്നീ താരങ്ങളെയാണ് സാംസംഗ് സ്‌പോർട്‌സ് രത്‌ന പദ്ധതിയിൽ തെരഞ്ഞടുത്തിട്ടുള്ളത്. സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ 4 വരെ സൗത്ത് കൊറിയയിൽ ഇഞ്ചിയോണിലാണ് ഏഷ്യൻ ഗെയിംസ്.

1998 മുതൽ ആരംഭിച്ചതാണ് സാംസംഗും ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായുള്ള സഹകരണം. സാംസംഗ് ഇതുവരെ 43 ഇന്ത്യൻ കായിക താരങ്ങളെ സ്‌പോർട്‌സ് രത്‌ന പദ്ധതിയിലുൾപ്പെടുത്തി പിന്തുണച്ചിട്ടുണ്ട്.