മുഹൈസിനയിൽ അസ്റ്റർ മെഡിക്കൽ സെന്റർ

Posted on: September 8, 2014

Bipasha-Basu-and-Imran-Abba

ദുബായ് മുഹൈസിനയിൽ അസ്റ്റർ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ബിപാഷ ബസു, ഇമ്രാൻ അബാസ് തുടങ്ങിയവർ പങ്കെടുത്തു. മുഹൈസിന റെസിഡൻഷ്യൽ ഏരിയയുടെ ഹൃദയഭാഗത്ത് ഓക്‌സ്‌ഫോർഡ് സ്‌കൂളിന്റെയും റഷ്യൻ ഇന്റർനാഷണൽ സ്‌കൂളിന്റെയും സമീപത്തായി മുഹൈസിന പ്ലാസയുടെ ഫസ്റ്റ് ഫ്‌ളോറിലാണ് പുതിയ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

ലോകനിലവാരത്തിലുള്ള മെഡിക്കൽ സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അസ്റ്റർ മെഡിക്കൽ സെന്റർ ആരംഭിച്ചതെന്ന് അസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പൻ പറഞ്ഞു. മെഡിക്കൽ രംഗത്തെ മികച്ച പ്രഫഷണലുകൾ അടങ്ങിയ ടീമിന്റെ സേവനവും ഫാർമസി സൗകര്യവും അസ്റ്റർ മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്ന് അസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ട്രാറ്റജീസ് ഡയറക്ടർ അലിഷാ മൂപ്പൻ പറഞ്ഞു.