സെപ്റ്റംബർ ആദ്യവാരം 9,000 കോടിയുടെ വിദേശനിക്ഷേപം

Posted on: September 8, 2014

FII-smallഇന്ത്യൻ മൂലധനവിപണിയിൽ സെപ്റ്റംബർ ആദ്യവാരം വിദേശനിക്ഷേപ സ്ഥാപനങ്ങൾ നടത്തിയത് 9,000 കോടിയുടെ നിക്ഷേപം. ഓഹരിവിപണിയിൽ 3,972 കോടി രൂപയും ഡെറ്റ് മാർക്കറ്റിൽ 5,013 കോടി രൂപയുമാണ് മുതൽമുടക്കിയത്.

2014 ജനുവരി മുതൽ ഓഗസ്റ്റ് വരെ 1.9 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ മൂലധനവിപണിയിലെ വിദേശനിക്ഷേപം.