ജെറ്റ് എയർവേസിൽ 1,999 രൂപയുടെ സ്‌പെഷൽ ഓഫർ

Posted on: September 8, 2014

Jet-Airways-Airbus

സെപ്റ്റംബർ 10 വരെ ബുക് ചെയ്യുന്നവർക്ക് 1,999 ഉം 6,00 ഉം രൂപയുടെ വൺവേ ടിക്കറ്റ് ഓഫറുകൾ ജെറ്റ് എയർവേസ് പ്രഖ്യാപിച്ചു. എല്ലാ നികുതികളും ഉൾപ്പെടുന്ന 1,999 രൂപയുടെ ടിക്കറ്റ് ഓഫറിൽ ഒക്‌ടോബർ 7 മുതൽ 2015 ജനുവരി 15 വരെ യാത്രചെയ്യാം. നികുതികൾ ഒന്നും ഉൾപ്പെടാത്ത 6,00 രൂപ ടിക്കറ്റ് ഓഫറിൽ 2015 ജനുവരി 16 മുതൽ ജൂലൈ 31 വരെ സഞ്ചരിക്കാം.

രണ്ടു ഓഫറുകളും ഇന്ത്യയിലെ ഡയറക്ട് ഫ്‌ലൈറ്റുകളിൽ മാത്രമെ ലഭ്യമാകുകയുള്ളു. ഗ്രൂപ്പ് ബുക്കിംഗിന് ഓഫർ ബാധകമല്ല. കഴിഞ്ഞയാഴ്ച 500 രൂപയുടെ ടിക്കറ്റ് ഓഫർ ജെറ്റ് എയർവേസ് പ്രഖ്യാപിച്ചിരുന്നു.