ടിസിഎസിന് 11 ശതമാനം അറ്റാദായ വളർച്ച

Posted on: January 12, 2017

മുംബൈ : ടിസിഎസിന് 2016-17 സാമ്പത്തികവർഷത്തിലെ മൂന്നാം ക്വാർട്ടറിൽ 11 ശതമാനം അറ്റാദായ വളർച്ച. ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ അറ്റാദായം 6,778 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 6,110 കോടിയായിരുന്നു അറ്റാദായം. ക്വാർട്ടർ അടിസ്ഥാനത്തിൽ 2.9 ശതമാനമാണ് അറ്റാദായ വളർച്ച. വരുമാന വളർച്ച 1.5 ശതമാനം.

വരുമാനം 2015-16 മൂന്നാം ക്വാർട്ടറിലെ 27,364 കോടിയിൽ നിന്ന് 8.7 ശതമാനം വർധിച്ച് 29,735 കോടിയായി. ഓഹരി ഒന്നിന് 6.5 രൂപ പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.