എബിഎസ് തകരാറ് : വോക്‌സ്‌വാഗൻ 136,000 കാറുകൾ തിരിച്ചുവിളിച്ചു

Posted on: January 8, 2017

ന്യൂയോർക്ക് : ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിലെ തകരാറിനെ തുടർന്ന് യുഎസിൽ വോക്‌സ് വാഗൻ ഗ്രൂപ്പ് 136,000 കാറുകൾ തിരിച്ചുവിളിച്ചു. 2009 – 2010 കാലഘട്ടത്തിൽ നിർമ്മിച്ച വോക്‌സ്‌വാഗൻ, ഔഡി കാറുകളിലെ എബിഎസിലാണ് തകരാറ് കണ്ടെത്തിയത്.

കാറുകൾ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകളെ വിവരമറിയിച്ചിട്ടുണ്ടെന്നും സൗജന്യമായി തകരാറുകൾ പരിഹരിച്ചുനൽകുമെന്നും വോക്‌സ്‌വാഗൻ അറിയിച്ചു.