വിപ്രോയ്ക്ക് ഫിലിപ്പ് മോറീസിന്റെ ഐടികരാർ

Posted on: September 5, 2014

Wipro-technologies-logo-smaരാജ്യാന്തര സിഗരറ്റ് നിർമാണക്കമ്പനിയായ ഫിലിപ്പ് മോറീസിന്റെ ഐടികരാർ വിപ്രോയ്ക്ക് ലഭിച്ചു. ഫിലിപ്പ് മോറീസിന്റെ മാൾബ്രോ ഉൾപ്പടെയുള്ള ബ്രാൻഡുകൾ 180 ലേറെ രാജ്യങ്ങളിൽ വിൽക്കപ്പെടുന്നു. അഞ്ചുവർഷത്തെ ഇൻഫ്രസ്ട്രക്ചർ മാനേജ്‌മെന്റ് കോൺട്രാക്ടിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.