14
Tuesday
May 2024
May 2024
ഗവർണർ സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിച്ചു
Posted on: December 6, 2016
ചെന്നൈ : കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാജാജി ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ജയലളിതയുടെ മൃതദേഹം വിലാപയാത്രയ്ക്കായി രാജാജി ഹാളിൽ നിന്നും മാറ്റുന്നതിന് തൊട്ടുമുമ്പാണ് ഗവർണർക്കും മുഖ്യമന്ത്രിക്കും എത്തിച്ചേരാനായത്.
ഗവർണർ സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും മെറീന ബീച്ചിൽ നടക്കുന്ന സംസ്കാരചടങ്ങുകളിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ വിമാനം എത്തുന്നത് കണക്കിലെടുത്ത് കേരള ഗവർണറും മുഖ്യമന്ത്രിയും സഞ്ചരിച്ചിരുന്ന പ്രത്യേക വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു.
TAGS: Jayalalithaa | Rajaji Hall | Tamilnadu |
News in this Section