പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

Posted on: December 6, 2016

jayalalithaa-modi-payhomage

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രി പനീർശെൽവത്തെ കേന്ദ്ര സർക്കാരിന്റെ അനുശോചനം അറിയിച്ചു. തോഴി ശശികലയെയും അദേഹം ആശ്വസിപ്പിച്ചു.

രാജാജി ഹാളിന്റെ പടവുകൾ ഇറങ്ങിയ പ്രധാനമന്ത്രി അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തു. തുടർന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്ക് മടങ്ങി. വൈകുന്നേരം സംസ്‌കാരചടങ്ങുകളിൽ അദേഹം പങ്കെടുക്കും.