യൂണിയൻ ബാങ്ക് 1386 കോടി രൂപ സമാഹരിക്കും

Posted on: September 4, 2014

Union-Bank-HO-Building-big

യൂണിയൻ ബാങ്ക് ഈ വർഷം രണ്ടാം ക്വാർട്ടറിൽ ക്യുഐപി വഴി 1,386 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ക്യുഐപി നടത്താൻ റിസർവ് ബാങ്കിന്റെയും ഓഹരിയുടമകളുടെയും അനുമതി കിട്ടിയതായി യൂണിയൻ ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ തിവാരി പറഞ്ഞു.

കിട്ടാക്കടം കുറയ്ക്കുന്നതിന്റെ ഭാഗമായി 325 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികൾ കഴിഞ്ഞവർഷം വില്പന നടത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജൻ ധൻ യോജന പദ്ധതി പ്രകാരം യൂണിയൻ ബാങ്ക് ഇതേവരെ 9.95 ലക്ഷം അക്കൗണ്ടുകൾ തുറന്നു. നടപ്പുവർഷം നിക്ഷേപത്തിൽ 10 ശതമാനവും വായ്പയിൽ 12 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി അരുൺ തിവാരി പറഞ്ഞു.

TAGS: QIP | Union Bank |