അഹമ്മദാബാദ് എയർപോർട്ടിൽ 3.2 കിലോ സ്വർണം പിടികൂടി

Posted on: September 4, 2014

Gold-24മുംബൈയിൽ നിന്ന് എത്തിയ രണ്ടു യാത്രക്കാരിൽ നിന്നും 3.2 കിലോഗ്രാം സ്വർണം അഹമ്മദാബാദ് എയർപോർട്ടിൽ കസ്റ്റംസ് പിടികൂടി. ഒരാൾ ബംഗലുരു സ്വദേശിയും മറ്റൊരാൾ ചെന്നൈ സ്വദേശിയുമാണ്.

പിടിച്ചെടുത്ത സ്വർണത്തിന് 88 ലക്ഷം രൂപ വിലവരുമെന്ന് എയർകസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി. ചൊവ്വാഴ്ച മൂന്നു പേരിൽ നിന്നായി 1.42 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.