അഹമ്മദാബാദ് – നുവാർക്ക് സർവീസുമായി എയർഇന്ത്യ

Posted on: July 22, 2016

AirIndia-B-787-Dreamliner-B

മുംബൈ : എയർ ഇന്ത്യ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ വഴി നുവാർക്കിലേക്ക് ഓഗസ്റ്റ് 15 മുതൽ പുതിയ വിമാനസർവീസ് ആരംഭിക്കും. തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമായിരിക്കും.

ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. പുലർച്ചെ 5.30 ന് അഹമ്മദാബാദിൽ നിന്നും പുറപ്പെടുന്ന വിമാനം (എഐ-171) ബ്രിട്ടീഷ് സമയം രാവിലെ 10.15 ന് ലണ്ടനിൽ എത്തും. ലണ്ടനിൽ നിന്നും ഉച്ചയ്ക്ക് 12.30 ന് പുറപ്പെട്ട് അമേരിക്കൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നുവാർക്കിൽ എത്തിച്ചേരും.

നുവാർക്കിൽ നിന്നും തിരിച്ച് (എഐ-172) അമേരിക്കൻ സമയം രാത്രി 10.30 ന് പുറപ്പെട്ട് ബ്രിട്ടീഷ് സമയം രാവിലെ 10.15 ന് ലണ്ടനിൽ എത്തിച്ചേരും. ലണ്ടനിൽ നിന്നും ഉച്ചയ്ക്ക് 12.30 ന് പുറപ്പെട്ട് ഇന്ത്യൻ സമയം അർധരാത്രി രണ്ട് മണിക്ക് അഹമ്മദാബാദിൽ എത്തിച്ചേരും.