റൺവേ റിപ്പയർ : അഹമ്മദാബാദിലേക്കുള്ള വിമാനസർവീസുകൾ തടസപ്പെടും

Posted on: March 12, 2016

Ahmedabad-Airport-Big

മുംബൈ : അടുത്ത മാസം അഹമ്മദാബാദ് എയർപോർട്ടിലെ റൺവേ റിപ്പയർ ആരംഭിക്കുന്നതോടെ പകലുള്ള വിമാനസർവീസുകൾ മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ വിമാനത്താവളം അടച്ചിടുന്നത് ഗുജറാത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ടൂർ ഓപറേറ്റർമാർ പറഞ്ഞു.

പകൽ സമയത്ത് 20 ഫ്‌ളൈറ്റുകളാണ് അഹമ്മദാബാദിൽ നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഏപ്രിൽ 16 മുതലാണ് റൺവേയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത്. 3.5 കിലോമീറ്റർ ദൈർഘ്യമുള്ള റൺവയുടെ റീ കാർപ്പറ്റിംഗ് ജോലികൾ 2017 മാർച്ച് വരെ നീണ്ടേക്കും.