കാൺപൂർ ട്രെയിൻ അപകടം മരണം 96 ആയി

Posted on: November 20, 2016

indore-patna-express-mishap

കാൺപൂർ : കാൺപൂർ ട്രെയിൻ അപകടം മരണം 96 ആയി, നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ 30 ആംബുലൻസുകൾ സംഭവസ്ഥലത്ത് സജ്ജമാണ്.

വിദഗ്ധ ഡോക്ടർമാരടങ്ങിയ വൈദ്യസംഘത്തെയും റെയിൽവേ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ തകർന്ന ബോഗികൾ പരിശോധിച്ചുവരികയാണ്. അപകടകാരണത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.